ബാദ്ശാഹി മോസ്ക്
വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏഴാമത്തേതും ദക്ഷിണേഷ്യയിലെ രണ്ടാമത്തെതുമായ മോസ്ക് ആണ് പാകിസ്താനിലെ ലാഹോറിൽ സ്ഥിതി ചെയ്യുന്ന ബാദ്ശാഹി മോസ്ക്. 1673-ൽ നിർമ്മിക്കപ്പെട്ട, മാർബിൾ മകുടങ്ങളോടുകൂടിയ ഈ മോസ്ക്, മുഗൾ സാമ്രാജ്യകാലത്തെ വാസ്തുശില്പകലക്ക് ഒരു ഉത്തമോദാഹരണമാണ്. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ് ഇത് നിർമ്മിച്ചത്. ഇതിലെ പ്രധാന പ്രാർത്ഥനാമുറിക്ക് 10,000 പേരെ ഉൾക്കൊള്ളാൻ സാധിക്കും. ഇതിനു പുറമേ മുറ്റത്തും വരാന്തകളിലുമായി വീണ്ടും ഒരുലക്ഷത്തോളം പേരെയും ഉൾക്കൊള്ളാനാകും. 1673 മുതൽ 1986 വരെയുള്ള 313 വർഷം ഇതിന് ലോകത്തെ ഏറ്റവും വിശാലമായ മോസ്ക് എന്ന പദവിയുണ്ടായിരുന്നു. 1986-ൽ ഇസ്ലാമാബാദിൽ പണിതീർത്ത ഫൈസൽ മോസ്ക് ഇതിനെ മറികടന്നു.
Read article